ഫോണിലൂടെ ഭാര്യയെ ശല്യം ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു: പ്രകോപിതനായ യുവാവ് വീട്ടിൽ യുവതിയെയും ഭർത്താവിനെയും ആക്രമിച്ചു; കുത്തേറ്റ യുവതി ആശുപത്രിയിൽ

കൊല്ലം:
യുവതിയെ വീട്ടിൽ കയറി കത്തികൊണ്ട് അക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവിള സ്വദേശി ജിജോ (27) ആണ് അറസ്റ്റിലായത്. കൊല്ലം കിഴക്കേനടയിലാണ് സംഭവം.

വിവാഹിതയായ യുവതിയെ ജിജോ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു. യുവതിയുടെ ഭർത്താവ് ഇത് ചോദ്യം ചെയ്യുകയും ജിജോയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായി ചൊവ്വാഴ്ച രാത്രി കത്തിയുമായി എത്തിയ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു.

ജിജോയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ അച്ഛനും പരിക്കേറ്റിരുന്നു. പ്രതി ജിജോ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പോലീസ് പറയുന്നു.