സോഷ്യൽ മീഡിയ കടിഞ്ഞാണില്ലാത്ത കുതിര, ആർക്കും അതിനെ നിയന്ത്രിക്കാനാകില്ല: ബിജെപി ഐടി സെൽ ജീവനക്കാരോട് യോഗി ആദിത്യനാഥ്

ലക്നൗ:
സോഷ്യൽ മീഡിയ കടിഞ്ഞാണില്ലാത്ത കുതിരയാണെന്നും അതിനെ പിടിച്ചുകെട്ടാൻ പരിശീലനവും തയ്യാറെടുപ്പുകളും ആവശ്യമാണെന്നും യോഗി ആദിത്യനാഥ്‌. ലക്‌നൗവിൽ സംഘടിപ്പിച്ച സോഷ്യൽ മീഡിയ ശിൽപശാലയിൽ ബിജെപി ഐടി സെല്ലിലെ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പ്രവർത്തകർ ജാഗ്രത പാലിച്ചില്ലെങ്കിൽ മാധ്യമ വിചാരണ നേരിടേണ്ടിവരുമെന്നും പെഗാസസ് വിവാദങ്ങൾക്ക് ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ ഒരുനിമിഷം പോലും പാഴാക്കാതെ പ്രതികരിക്കണമെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു.