യോഗി മികച്ച മുഖ്യമന്ത്രി: സംസ്ഥാനങ്ങളിൽ മികവ് സ്റ്റാലിന്; പിണറായിക്ക് മൂന്നാം സ്ഥാനം

ന്യൂഡൽഹി:
ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് നാഷന്‍ സര്‍വേ ഫലപ്രകാരം രാജ്യത്തെ മികച്ച മുഖ്യമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്.19 ശതമാനം പേര്‍ യോഗിക്കൊപ്പമാണ്. അതേസമയം രണ്ടാം സ്ഥാനം അരവിന്ദ് കെജ്‍രിവാള്‍ (14 ശതമാനം), പിന്നില്‍ മമതാ ബാനര്‍ജി (11 ശതമാനം), അതിനും പിന്നില്‍ വൈ.എസ്. രാജശേഖര റെഡ്ഡി (ആറു ശതമാനം), നിതീഷ് കുമാര്‍, ഉദ്ദവ് താക്കറെ, നവീന്‍ പട്‌നായിക് (അഞ്ചു ശതമനം വീതം) എന്നിങ്ങനെയാണ് ഫലങ്ങള്‍.
അതേസമയം അതതു സംസ്ഥാനങ്ങളില്‍ ഏറ്റവും ജനപിന്തുണയുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് (42 ശതമാനം). ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് രണ്ടാം സ്ഥാനത്തും (38 ശതമാനം) കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ (35 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്. ഇക്കാര്യത്തില്‍ 29 ശതമാനം വോട്ടോടെ ഏഴാം സ്ഥാനത്താണ് യോഗി ആദിത്യനാഥ്.