ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന കെ.ജി.എഫിനു മുൻപ് യഷിന്റെ കിടിലൻ വീഡിയോ പുറത്ത്; വീഡിയോ ഇവിടെ കാണാം

മുംബൈ: കെ.ജി.എഫ് രണ്ടാം പതിപ്പിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. രണ്ടാം പതിപ്പ് പുറത്തിറങ്ങുമ്പോൾ അതിൽ എന്തൊക്കെയാണ് അത്ഭുതങ്ങളെന്നാണ് ആരാധകർ ആവേശത്തോടെ ചോദിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ കെ.ജി.എഫ് താരം യഷിന്റെ വീഡിയോ ഭാര്യ തന്നെ പുറത്ത് വിട്ടിരിക്കുന്നത്. യഷും മകൻ യത്രവും കളിക്കുന്ന വീഡിയോയാണ് യഷിന്റെ ഭാര്യ രാധിക തന്നെ പുറത്ത് വിട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് രാധികയുടെ പോസ്റ്റ് വന്നത്. കുട്ടി അച്ഛന്റെ മൂക്ക് കടിച്ചു കളിക്കുന്ന വീഡിയോ പുറത്തു വന്നത് വൈറലായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും യഷിനെ സംബന്ധിച്ചുള്ള പുതിയ അപ്‌ഡേറ്റുകൾ വരുന്നത് ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.