ലോകത്ത് ആകെ കോവിഡ് ബാധയേറ്റത് ഇരുപത് കോടിയിലധികം ജനങ്ങളിൽ; രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം

ന്യൂയോർക്ക്: കോവിഡ് മഹാമാരിയായി പെയ്തിറങ്ങിയപ്പോൾ ലോകത്ത് ആകെ വൈറസ് ബാധയേറ്റത് ഇരുപത് കോടിയിലധികം ജനങ്ങളിൽ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ലോകത്ത് ആകെ റിപ്പോർട്ട് ചെയ്തത്.

42.58 ലക്ഷം പേർ മരിച്ചു. പതിനെട്ട് കോടി പേർ രോഗമുക്തി നേടി. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരമാണിത്. രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ്
.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 30,549 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനേഴ് ലക്ഷം കടന്നു.3.08 കോടി പേർ രോഗമുക്തി നേടി.4.25 ലക്ഷം പേർ മരിച്ചു. നിലവിൽ 4.04 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.