വിസ ഇല്ലാത്ത അഫ്ഗാൻ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ നിലപാട് വ്യക്തമാക്കി റഷ്യ ; അഭയാർത്ഥികളുടെ മുഖം മൂടിയണിഞ്ഞ തീവ്രവാദികൾക്ക് റഷ്യയിൽ സ്ഥാനമില്ല ; വ്ലാദിമിർ പുടിൻ

മോസ്കോ:
പലായനം ചെയ്യുന്ന അഫ്ഗാൻ ജനതയിൽ വിസ ഇല്ലാത്തവരെ സ്വീകരിക്കുന്നതിൽ നിലപാട് വ്യക്തമാക്കി റഷ്യ.അഫ്‌ഗാനില്‍ നിന്നും തീവ്രവാദികള്‍ റഷ്യയിലേക്ക് കുടിയേറുമോ എന്ന ആശങ്കയാണ് പുടിൻ പ്രകടിപ്പിച്ചത്.വിസ നടപടികള്‍ പൂര്‍ത്തിയാക്കാതെ അഫ്ഗാന്‍ പൗരന്മാരെ കൊണ്ടു പോകാന്‍ അമേരിക്ക തയ്യാറല്ല. പക്ഷേ എന്ത് അര്‍ത്ഥത്തിലാണ് അവരെ അഫ്ഗാന്റെ അയല്‍രാജ്യങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരക്കാര്‍ ഭാവിയില്‍ തീവ്രവാദികളായി റഷ്യക്കു ഭീഷണിയാകില്ലെന്ന് എന്ത് ഉറപ്പാണുള്ളത്?” പുടിന്‍ ചോദിച്ചു.താലിബാൻ ഭരണത്തിൽ നിന്നും രക്ഷ നേടി പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും അമേരിക്കയിലേക്കും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് പോകുന്നത്. എന്നാല്‍ വിസ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ഇത്തരക്കാരെ തങ്ങളുടെ രാജ്യങ്ങളിലേക്കു പ്രവേശിപ്പിക്കുവാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയ്യാറല്ല. വിസ ഇല്ലാത്ത അഫ്ഗാന്‍ അഭയാ‌ത്ഥികളെ തത്ക്കാലം അഫ്‌ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ ഈ നടപടി തങ്ങള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞു.