വിധിയില്ലാതെ വിരാട് ; ഐപിഎൽ കിരീടം വീണ്ടും സ്വപ്നം മാത്രമായി ബാഗ്ലൂരിന്റെ പടിയിറക്കം ; ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് കോഹ്‌ലി

ബാംഗ്ലൂർ :
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജി വച്ചതായി ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അറിയിച്ചു.ഐപിഎല്ലില്‍ വര്‍ഷങ്ങളായി ഫ്രാഞ്ചൈസിക്ക് വേണ്ടി തന്റെ 120 ശതമാനം എപ്പോഴും നല്‍കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ഷാര്‍ജയില്‍ തിങ്കളാഴ്ച നടന്ന എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 4 വിക്കറ്റിന് തോറ്റ ആര്‍സിബി ഐപിഎല്‍ 2021 ല്‍ നിന്ന് പുറത്തായി.കഴിഞ്ഞ 10 വര്‍ഷമായി ആര്‍സിബിയെ നയിച്ച വിരാട് കോലി 2013 ല്‍ ഡാനിയല്‍ വെട്ടോറിയില്‍ നിന്ന് അവരുടെ മുഴുവന്‍ സമയ ക്യാപ്റ്റനായി ചുമതലയേറ്റു. 2016 ല്‍ അദ്ദേഹം അവരെ ഫൈനലിലേക്ക് നയിച്ചു, എന്നാല്‍ വര്‍ഷങ്ങളായി വന്‍ താരങ്ങളുടെ കൂമ്പാരം ഉണ്ടായിരുന്നിട്ടും കിരീടം നേടാന്‍ ആവാത്തത് കോഹ്ലിയെയും ബാംഗ്ലൂരിനെയും വല്ലാതെ അലട്ടിയിരുന്നു. ഐപിഎല്‍ 2021 യുഎഇയിൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ സീസണ്‍ പൂര്‍ത്തിയായ ശേഷം ക്യാപ്റ്റന്‍സി ഉപേക്ഷിക്കുമെന്ന് കോഹ്ലി പറഞ്ഞിരുന്നു.