വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ വിറ്റഴിച്ചു ബാങ്കുകൾ; ഇതുവരെ വീണ്ടെടുത്തത് 13,109.17 കോടിയോളം രൂപ

ന്യൂ ഡൽഹി:
വൻ തുക വായ്പയെടുത്ത തിരിച്ചടക്കാനാകാതെ രാജ്യം വിട്ട് വ്യവസായി വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ വിറ്റഴിച്ചു ബാങ്കുകൾ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിനുവേണ്ടി 792.11 കോടി തിരിച്ചുപിടിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. ഇത് കൺസോർഷ്യത്തിന് കൈമാറുകയും ചെയ്തു .

ഇതോടെ, മല്യ, മോദി, ചോക്സി എന്നിവരുടെ സ്വത്ത് വിൽപ്പനയിലൂടെ 13,109.17 കോടിയോളം രൂപ വീണ്ടെടുത്തു. 9,900 കോടി രൂപയാണ് മല്യ വായ്‌പയെടുത്തത്. എന്നാൽ, നീരവ് മോദിയും മെഹുൽ ചോക്സിയും മൂലം ബാങ്കുകൾക്ക് ഉണ്ടായ നഷ്ടം13,000 കോടി രൂപയാണ്.