വിയറ്റ്നാമിൽ യുഎഇ നിര്‍മ്മിത ഹയത് വാക്സ് വാക്സിന് ഉപയോഗാനുമതി

വിയറ്റ്നാം :
യുഎഇ നിര്‍മ്മിത ഹയത് വാക്സ് വാക്സിന് അടിയന്തര ഉപയോഗാനുമതി നല്‍കി വിയറ്റ്നാം.അബുദാബിയിലെ ജി 42, സിനോഫാം എന്നിവ സംയുക്തമായി വികസിപ്പിച്ച തദ്ദേശീയ വാക്‌സിനാണ് ഹയ്ത് വാക്‌സ് വാക്‌സിന്‍. ഹയത് എന്ന വാക്കിന് അറബിയില്‍ ജീവന്‍ എന്നാണ് അര്‍ത്ഥം.കിസാഡിലെ പുതിയ വാക്‌സിന്‍ പ്ലാന്റ് ഈ വര്‍ഷം പ്രവര്‍ത്തനക്ഷമമായി. പ്രതിവര്‍ഷം 200 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിലുണ്ട്. നേരത്തെ ഹയത്ത് വാക്‌സിന്‍ യുഎഇ ഫിലിപ്പീന്‍സിയിലേക്ക് കയറ്റി അയച്ചിരുന്നു. വാക്‌സിന്റെ 100,000 വാക്‌സിന്‍ ഡോസുകളാണ് ഫിലിപ്പീന്‍സിലേക്ക് യുഎഇ കയറ്റി അയച്ചത്.