കൊറോണക്ക് പിന്നാലെ ചൈനയിൽ മങ്കി ബി വൈറസ്; രോഗ ബാധിതനായ മൃഗ ഡോക്ടർ മരണത്തിനു കീഴടങ്ങി

ചൈന:
ചൈനയിൽ ആദ്യമായി മങ്കി ബി വൈറസ് സ്ഥിരീകരിച്ച മൃഗഡോക്ടർ മരണത്തിനു കീഴടങ്ങി. 53 വയസായിരുന്നു.

നോൺ – ഹ്യൂമൻ പ്രൈമേറ്റുകളെ പറ്റി ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഈ മൃഗഡോക്ടർ മരിച്ച രണ്ട കുരങ്ങുകളുടെ ശരീരം പരിശോധിച്ചിരുന്നു. തുടർന്ന, ഒരു മാസത്തിനു ശേഷം ഇദ്ദേഹം രോഗ ലക്ഷണങ്ങളായ ഛർദിയും ഓക്കാനവും കാണിച്ചു തുടങ്ങി. പലയിടത്തും വൈദ്യ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മെയ് 27 നു അദ്ദേഹം മരിക്കുകയായിരുന്നു.

ഏപ്രിലില്‍ മാസം ഇദ്ദേഹത്തിന്റെ സെറിബ്രോസ്‌പൈനല്‍ ഫ്‌ളൂയിഡ് പരിശോധിച്ചപ്പോഴാണ് ബി.വി പോസിറ്റീവായതായി കണ്ടെത്തിയത്. എന്നാൽ, ഇദ്ദേഹവുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പരിശോധനാഫലം നെഗറ്റീവാണ്.

നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയും, സ്രവങ്ങളിലൂടെയും ഈ വൈറസ് പകരാം. 70-80 ശതമാനമാണ് മരണനിരക്ക്.

1932 ൽ കണ്ടെത്തിയ ഈ വൈറസ് ഇതിനുമുൻപ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.