വയനാട് ബാണാസുര സാഗറിൽ വീണ് വിദ്യാർത്ഥി മരിച്ചു; മരിച്ചത് വയനാട് സ്വദേശിയായ പതിനേഴുകാരൻ

വയനാട്:
വയനാട് ബാണാസുര ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തരിയോട് പത്താം മൈൽ സ്വദേശികളായ പൈലി – സുമ ദമ്പതികളുടെ മകൻ ഡെനിൻ ജോസ് പോളാണ് (17) മരിച്ചത്. പിണങ്ങോട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഡെനിൻ. കഴിഞ്ഞ ദിവസം വൈകിട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഡാമിന്റെ വെള്ളച്ചാലിൽ വീഴുകയായിരുന്നു ഡെനിൻ. കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.