സംസ്ഥാനത്ത് വീണ്ടും വാക്‌സിൻ ക്ഷാമം: 6 ജില്ലകളിൽ കോവിഷീൽഡില്ല

തിരുവനന്തപുരം:
സംസ്ഥാനത്ത് വീണ്ടും വാക്‌സിൻ ക്ഷാമം. സംസ്ഥാനത്ത് 6 ജില്ലകളിൽ കോവിഷീൽഡ് വാക്‌സിൻ പൂർണമായും തീർന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കോവീഷിൽഡ് വാക്‌സിൻ തീർന്നത്.

സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്‌സിൻ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതൽ വാക്‌സിൻ എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതിൽ കോവാക്‌സിൻ സ്‌റ്റോക്കുണ്ട്.