വാ​ക്‌​സി​നേ​ഷ​ൻ യ​ജ്ഞം: സംസ്ഥാനത്ത് ഇന്ന് 5.09 ലക്ഷത്തിന് മുകളിൽ വാ​ക്‌​സി​ൻ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം:
സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ൻ യ​ജ്ഞ​ത്തി​ൻറെ ഭാ​ഗ​മാ​യി ഇ​ന്ന് 5,08,849 പേ​ർ​ക്ക് വാ​ക്‌​സി​ൻ ന​ൽ​കി. അ​തി​ൽ 4,39,860 പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 68,989 പേ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നുമാണ് നൽകിയതെന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് വ്യക്തമാക്കി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് പ്ര​തി​ദി​ന വാ​ക്‌​സി​നേ​ഷ​ൻ അ​ഞ്ച് ല​ക്ഷ​ത്തി​ൽ കൂ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം 5.60 ല​ക്ഷം പേ​ർ​ക്കാ​ണ് വാ​ക്‌​സി​ൻ ന​ൽ​കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ആ​ര​ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് വാ​ക്‌​സി​ൻ ന​ൽ​കി. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ആ​ദ്യ ഡോ​സ് വാ​ക്‌​സി​നേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​നി​യാ​രെ​ങ്കി​ലും ഈ ​വി​ഭാ​ഗ​ത്തി​ൽ വാ​ക്‌​സി​നെ​ടു​ക്കാ​നു​ണ്ടെ​ങ്കി​ൽ എ​ത്ര​യും വേ​ഗം തൊ​ട്ട​ടു​ത്തു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു.

സം​സ്ഥാ​ന​ത്തി​ന് ഇ​ന്ന് 2,91,080 ഡോ​സ് കോ​വീ​ഷീ​ൽ​ഡ് വാ​ക്‌​സി​ൻ കൂ​ടി ല​ഭ്യ​മാ​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം 98,560, എ​റ​ണാ​കു​ളം 1,14,590, കോ​ഴി​ക്കോ​ട് 77,930 എ​ന്നി​ങ്ങ​നെ ഡോ​സ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. 1,478 സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും 359 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 1,837 വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ർ​ത്ത് ആ​കെ 2,39,22,426 പേ​ർ​ക്കാ​ണ് വാ​ക്‌​സി​ൻ ന​ൽ​കി​യ​ത്. അ​തി​ൽ 1,72,66,344 പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 66,56,082 പേ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ൽ​കി​യ​ത്.