രാജ്യം പ്രതിസന്ധിയിൽ ; വിവാദങ്ങൾക്കിടയിലും അവധിയെടുത്ത് യു.എസ് പ്രസിഡന്റ്

വാഷിംഗ്ടണ്‍ :
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അവധിയെടുത്ത് തലസ്ഥാനം വിട്ടു.അമേരിക്കയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വര്‍ദ്ധിക്കുന്നതും,​ അഫ്ഗാനിലെ യു.എസ് സേനാ പിന്മാറ്റം രാജ്യത്ത് യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതിലും ബൈഡന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു.ഈ സാഹചര്യത്തിലാണ് ഒളിച്ചോട്ടമെന്നാണ് ആക്ഷേപം. വെള്ളിയാഴ്ച ഡെലവെയര്‍ വില്‍മിംഗ്ടണിലുള്ള വസതിയില്‍ നിന്നാണ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ അവധിക്കാലം ചെലവഴിക്കുന്ന ക്യാമ്പ് ഡേവിഡിലേക്ക് ബൈഡന്‍ പോയത്.രാജ്യം ഒട്ടേറെ ഗുരുതരമായ വിഷയങ്ങള്‍ അഭിമുഖീകരിക്കുന്ന സമയത്ത് അവധിയെടുക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനം അനവസരത്തിലുള്ളതാണെന്ന വിമര്‍ശനവുമുയരുന്നുണ്ട്.
രണ്ടാഴ്ചത്തെ അവധിക്കാലം തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്
എന്നാല്‍ സെനറ്റില്‍ സുപ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്ലുകള്‍ ഉള്‍പ്പെടെ പാസ്സാക്കേണ്ടതുള്ളതിനാൽ യാത്ര വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ക്യാമ്പ് ഡേവിഡിലായിരിക്കുമ്പോഴും പ്രധാന വിഷയങ്ങള്‍ ബൈഡന്‍ തന്നെ കൈകാര്യം ചെയ്യുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.