യു എസ് ഓപ്പൺ ; മരിയ സക്കാരിയ്ക്ക് മിന്നുന്ന ജയം

ന്യൂയോര്‍ക്ക്:
യു എസ് ഓപ്പണില്‍ മരിയ സക്കാരിയ്ക്ക് മിന്നുന്ന ജയം.ബിയങ്ക ആന്‍ഡ്രസ് ക്വൂവിന്റെ തുടര്‍ച്ചയായ പത്താം ജയത്തിന് വിരാമിട്ടാണ് മരിയ സക്കാരിയുടെ ജയം. മൂന്നര മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 6-7,7-6,6-3 നാണ് മരിയ ജയിച്ചത്.

റാങ്കിങ്ങില്‍ 17ാം സ്ഥാനക്കാരിയായ മരിയ ആദ്യ സെറ്റ് നഷ്ടമായതിനു ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയാണ അടുത്ത സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റ് അനായാസമായി നേടിയതോടെ ക്വൂവിന്റെ വിജയക്കുതിപ്പിന് അവസാനമായി.