യു എസ് ഓപ്പൺ ; അട്ടിമറി ജയവുമായി കാനഡയുടെ ലെയ്‌ലാ ഫെര്‍ണാണ്ടസ്

ന്യൂയോര്‍ക്ക് :
കാനഡയുടെ ടീനേജ് താരം ലെയ്‌ലാ ഫെര്‍ണാണ്ടസിന്റെ യു എസ് ഓപ്പണിലെ കുതിപ്പ് തുടരുന്നു. ലോക റാങ്കിങില്‍ അഞ്ചാമതുള്ള ഉക്രെയ്‌ന്റെ എലീനാ സ്വിറ്റോലിനയെ ക്വാര്‍ട്ടറില്‍ ഞെട്ടിച്ചാണ് ലെയ്‌ലാ സെമിയിലേക്ക് കടന്നത്.സ്‌കോര്‍ 6-3, 3-6, 7-6,(7-5).സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ആര്യാനാ സബലെന്‍ങ്കെയാണ് ലെയ്‌ലയുടെ എതിരാളി. മൂന്നാം റാങ്കുകാരി നയോമി ഒസാക്ക, 17ാം റാങ്കുകാരി ആന്‍ക്വിലിക് കെര്‍ബര്‍ എന്നിവരെ അട്ടിമറിച്ചാണ് 19കാരി ക്വാര്‍ട്ടര്‍ വരെയെത്തിയത്. ക്വാര്‍ട്ടറിലും താരം അട്ടിമറി തുടരുകയായിരുന്നു.

ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ബാര്‍ബോറോ ക്രാജക്കികോവയെ തോല്‍പ്പിച്ചാണ് സബലെങ്ക സെമിയില്‍ കടന്നത്. 2005ന് ശേഷം യു എസ് ഓപ്പണ്‍ സെമിയില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും കാനേഡിയന്‍ താരം സ്വന്തമാക്കി. നേരത്തെ റഷ്യയുടെ മരിയാ ഷറപ്പോവയുടെ പേരിലായിരുന്നു ഈ റെക്കോഡ്.