ബൈഡൻ രാജിവെക്കണം ; അഫ്ഗാൻ വിഷയത്തിൽ ആഞ്ഞടിച്ച് ട്രമ്പ്

വാഷിംഗ്ടണ്‍:
അഫ്ഗാനിസ്ഥാനിൽ നിലവിലെ പ്രതിസന്ധികൾക്ക് അമേരിക്കന്‍ പ്രസിഡന്റ്  ജോ ബൈഡനാണ് കാരണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. അതിനാൽ ബൈഡന്‍ രാജി വെക്കണമെന്നും ട്രമ്പ് ആവശ്യപ്പെട്ടു.

‘അഫ്ഗാനിസ്ഥാന്‍ ഇതൊക്കെ സംഭവിക്കാന്‍ എന്തു കൊണ്ടാണ് ബൈഡന്‍ അനുവദിച്ചത്? കൊവിഡ് വ്യാപനം വീണ്ടും ഉയരുകയാണ്. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ രൂക്ഷമാണ്. രാജ്യത്തെ ഊര്‍ജ്ജ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും സാമ്ബത്തിക രംഗം തകരുകയും ചെയ്തിരിക്കുന്നു.’ ട്രമ്പ് ചൂണ്ടിക്കാട്ടി.

‘ബൈഡന്റെ ഭരണകാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണ്. കാരണം അദ്ദേഹം നിയമപ്രകാരം ഒന്നാം സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയല്ല.

അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ തകരുകയും പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിടുകയും താലിബാന്‍ ഭീകരര്‍ കബൂളില്‍ പ്രവേശിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ട്രമ്പിന്റെ ഈ പ്രതികരണം.