മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 2500 രൂപ ധനസഹായുമായി യുപി സർക്കാർ

യു പി:
മാതാപിതാക്കളെ നഷ്ടപ്പെട്ട 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി ബാലസേവന യോജന (ജനറൽ) പ്രകാരം പ്രതിമാസം 2500 രൂപ ധനസഹായം നല്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു.

കോവിഡ് -19 അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ മാതാപിതാക്കളെ നഷ്ടപ്പെടുകയും 12-ാം ക്ലാസ് പൂർത്തിയാക്കിയ ശേഷം വിദ്യാഭ്യാസം തുടരുന്ന 18 മുതൽ 23 വയസ്സുവരെ പ്രായമുള്ളവർക്കും ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കും. ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികൾക്ക് വരെ ഈ സഹായം ലഭിക്കും