വാക്‌സിൻ എടുക്കാത്തവർ ഭീതി ഉണർത്തുന്നതായി യു എസ് ആരോഗ്യ പ്രവർത്തകർ

യു എസ്:
കോവിഡ്‌ വാക്‌സിൻ എടുക്കാത്തവർ രാജ്യത്തെ ഭീതിയിലാഴ്ത്തുന്നതായി യു എസ് ആരോഗ്യ പ്രവർത്തകർ. ഇങ്ങനെയുള്ളവർ മാരകമായ കൊറോണ വകഭേദങ്ങളുടെ വ്യാപനത്തിനു കാരണമാകുന്നു.

“വാക്‌സിൻ എടുക്കാത്ത ആളുകൾ വൈറസിന്റെ ഇരകളാണ്. വൈറസുകൾക്ക് റെപ്ലിക്കേറ്റ് ചെയ്യാനും പരിവർത്തനം നടത്താനും മനുഷ്യ ശരീരങ്ങളെ ആവശ്യമുണ്ട്. വാക്‌സിൻ എടുക്കാത്തവർ ഇത്തരത്തിൽ വൈറസ് വ്യാപനത്തിന് വഴിയൊരുക്കുകയാണ്” – പ്രൊഫസർ മൈക്കൽ സാഗ് (അലബാമ സർവകലാശാല) പറഞ്ഞു.

ഇതുമൂലം, വൈറസ് വ്യപനം കൂടുക മാത്രമല്ല, പുതിയ വകഭേദങ്ങൾ ഉണ്ടാവുകയും ഇപ്പോഴുള്ള വാക്‌സിനുകൾ ഫലപ്രതമല്ലാതെ ആകുമെന്നതും ആശങ്കായിലാക്കുന്ന മറ്റൊരു വസ്തുതയാണ്.

വാക്‌സിൻ എടുക്കുന്നതിലൂടെ വൈറസ് വ്യാപനം കുറക്കാനും പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നത് തടയാനും സഹായകമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.