അഭിമാനം ഈ നിമിഷം ; ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീമിന് വെങ്കലം ; ടീമിൽ മലയാളി താരം അബ്‌ദുള്‍ റസാഖും

നെയ്റോബി :
ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീമിന് വെങ്കലം.ഇന്ത്യൻ ടീമിൽ മലയാളിക്ക് അഭിമാനമായി മലയാളി താരം അബ്‌ദുള്‍ റസാഖ്.3:20.60 സമയത്തിലാണ് ഇന്ത്യ ഫിനിഷ് ചെയ്‌തത്. പ്രിയാ മോഹന്‍, സമ്മി, കപില്‍ എന്നിവരായിരുന്നു ടീമിലെ മറ്റ് അത്‌ലറ്റുകള്‍. നൈജീരിയ സ്വര്‍ണവും പോളണ്ട് വെള്ളിയും സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ലോക ജൂനിയര്‍ അത്‌ലറ്റിക് റിലേ ടീം സ്വര്‍ണം നേടുമെന്നാണ് പ്രതീക്ഷയെന്ന് മലയാളി താരം അബ്‌ദുള്‍ റസാഖിന്‍റെ പരിശീലകന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കോവിഡിനെ അതിജീവിച്ചാണ് റസാഖ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
പരിമിതമായ സൗകര്യങ്ങളിൽ നടന്ന പരിശീലത്തിലും മികച്ച പ്രകടനം കാഴ്ച വച്ചാണ് റസാഖ് മലയാളിയുടെ അഭിമാന താരമായത്.