അണ്‍എയ്ഡഡ് അദ്ധ്യാപകരുടെ മിനിമം വേതനം : നിയമ നിര്‍മ്മാണം സർക്കാർ പരിഗണനയിൽ – മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം :
അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്താൻ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാർ പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി.

കേരളാ ഹൈക്കോടതി ഹയര്‍സെക്കണ്ടറി, സെക്കണ്ടറി, പ്രൈമറി അദ്ധ്യാപകര്‍ക്ക് യഥാക്രമം 20,000/-, 15,000/-, 10,000/- രൂപ പ്രതിമാസം വേതനം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.

വിധിയുടെ അടിസ്ഥാനത്തില്‍ സ്കൂളുകളില്‍ നടത്തുന്ന പരിശോധനകളില്‍ ജീവനക്കാർക്ക് ഇപ്രകാരം വേതനം അനുവദിക്കുന്നുണ്ടോ എന്ന കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലും നടപടി എടുത്തുവരുന്നതായും മന്ത്രി സഭയെ അറിയിച്ചു.