അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയാറാവണം ; യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്

വാഷിങ്ടണ്‍:
അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയാറാവണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭ്യര്‍ത്ഥന നടത്തിയത്.ഭാരിച്ച ഹൃദയത്തോടെയാണ് അഫ്ഗാനിലെ കാഴ്ചകള്‍ ലോകം കാണുന്നത്. എല്ലാ രാജ്യങ്ങളും അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറാവണം. തലമുറകളായി യുദ്ധവും അതിന്റെ കെടുതികളും അനുഭവിക്കുന്നവരാണ് രാജ്യത്തെ ജനത. അവര്‍ ഇപ്പോള്‍ നമ്മുടെ പൂര്‍ണ്ണ പിന്തുണ അര്‍ഹിക്കുന്നു. ഇപ്പോള്‍ നാം അവര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുവാൻ ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു.