ഗൾഫിൽ ജോലി നേടാൻ അവസരം ; യാസ് ഏക്കേഴ്സിൽ നിരവധി ഒഴിവുകൾ

അബുദാബി :
യുഎഇയിലെ മുൻനിര റെസിഡൻഷ്യൽ ബിൽഡേഴ്‌സ് ആയ യാസ് ഏക്കേഴ്‌സിൽ വിവിധ വിഭാഗങ്ങളിൽ ജോലിക്കാരെ തേടുന്നു. ലോകോത്തര നിലവാരത്തിലുള്ള ടൗൺ ഹൗസുകളും വില്ലകളും ഒക്കെയാണ് ഇവർ പ്രദാനം ചെയ്യുന്ന യാസ് ഏക്കേഴ്‌സിന്റെ പ്രൊജക്ടുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കമ്യൂണിറ്റി പ്രൊജക്ടുകളും ഗോൾഫ് കോഴ്സും ഇവരുടെ പ്രൊജക്ടുകളുടെ ഭാ​ഗമാണ്.ഒട്ടേറെ ഒഴിവുകളാണ് യാസ് ഏക്കേഴ്‌സിൽ നിലവിലുള്ളത്. അഗ്രോണമി, എൻജിനീയറിങ്, റിക്രിയേഷൻ, ഹൗസ്‌കീപ്പിങ്, ഗോൾഫ് ഷോപ്പ്, ഗോൾഫ് ഓപ്പറേഷൻ, ഗോൾഫ് അക്കാദമി, മെയിൻ കിച്ചൺ, ഫുഡ്‌സ് ആന്റ് ബീവറേജസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.