പ്രവാസികൾക്ക് ആശ്വാസമായി യുഎഇ : തൊഴില്‍ നഷ്ടപ്പെട്ടവർക്ക് ആറ് മാസം വരെ രാജ്യത്ത് തുടരാം

അബുദാബി :
യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഇനിമുതല്‍ ആറ് മാസം വരെ രാജ്യത്ത് തുടരാം.ഇതുസംബന്ധിച്ച പുതിയ ഭരണപരിഷ്‌കാരങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. നിലവില്‍ വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് 30 ദിവസമാണ്.

യുഎഇയില്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് മൂന്നു മുതല്‍ ആറു മാസം വരെ രാജ്യത്തു തുടരാമെന്ന തരത്തില്‍ ഇളവുകള്‍ അനുവദിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ജോലി നഷ്ടമായ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. ആറുമാസത്തെ കാലയളവിനുള്ളില്‍ രാജ്യത്ത് താമസിച്ചുകൊണ്ട് തന്നെ പുതിയ ജോലി കണ്ടെത്താനും ഇത് സഹായിക്കും.ജോലി നഷ്ടപ്പെട്ട ഒരാള്‍ക്ക് രാജ്യം വിടാനുള്ള സമയം 30 ദിവസങ്ങള്‍ക്ക് പകരം 90 മുതല്‍ 180 ദിവസം വരെ ആക്കുകയാണെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സ്യൂദി പറഞ്ഞു.