യു.എ.ഇയിൽ ശക്തമായ മഴ ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ് :
യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴ. ദുബൈയിലെ ഹത്ത, ഷാര്‍ജയിലെ ഉള്‍ഭാഗങ്ങള്‍, ഫുജൈറ​, അജ്​മാന്‍ എന്നിവിടങ്ങളിലാണ്​ ഇന്നലെ വൈകുന്നേരത്തോടെ കാറ്റോടുകൂടിയ മഴ ലഭിച്ചത്​.ശനിയാഴ്​ചയും മഴ തുടരാനുള്ള സാധ്യതയുള്ളതിനാല്‍ റോഡില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്​. യു.എ.ഇയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ്​ പ്രധാനമായും മഴ സാധ്യതയുള്ളതെന്ന് കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.