ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ അനുഭവപ്പെട്ടതായി റിപോർട്ടുകൾ

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ട് ഭൂകമ്പങ്ങൾ അനുഭവപ്പെട്ടതായി റിപോർട്ടുകൾ.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട്ബ്ലെയറിന് സമീപം രാവിലെ 6:27 ന് റിക്ടർ സ്കെയിലിൽ 4.3 തീവ്രതയുള്ള ആദ്യ ഭൂകമ്പം റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. തുടർന്ന്, 4.6 തീവ്രതയുള്ള രണ്ടാമത്തെ ഭൂകമ്പം രാവിലെ 7.21 നും ഉണ്ടായി.