രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ സർട്ടിഫിക്കേറ്റ് ആവശ്യമില്ല; സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി:
രണ്ട് ഡോസ് കോവിഡ്-19 വാക്സിനുകളും സ്വീകരിച്ചവർക്ക് യാത്ര ചെയ്യുന്നതിനും മറ്റ് സംസ്ഥാനങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിനും നിർബന്ധിത ആർടി-പിസിആർ റിപ്പോർട്ടുകളുടെ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പല സംസ്ഥാനങ്ങളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരോട് നിർബന്ധിത ആർടി-പിസിആർ റിപ്പോർട്ടുകൾ ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ രണ്ട് ഡോസ് വാക്സിനും എടുത്ത ആളുകളോട് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ആവശ്യപ്പെടേണ്ടതില്ല എന്ന് ദേശീയ പ്രതിരോധ ഉപദേശക സംഘം അറിയിച്ചതായും കേന്ദ്രസർക്കാർ പറയുന്നു.