തിരുവനന്തപുരത്ത് കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം: മരുമകൻ ഭാര്യാപിതാവിനെയും അളിയനെയും കുത്തിക്കൊന്നു

തിരുവനന്തപുരം: പൂജപ്പുരയില്‍ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവന്‍മുഗള്‍ സ്വദേശികളായ സുനില്‍ മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം എട്ട് മണിയോടെയാണ് ഇരട്ടകൊലപാതകം നടന്നത്. സുനിലിന്റെ മകള്‍ മരുമകന്‍ അഖില്‍ നിന്നും വേര്‍പ്പെട്ടു താമസിക്കുകയായിരുന്നു. അരുണ്‍ സ്ഥിരം മദ്യപാനിയും വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനുമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഭാര്യയെ തിരികെ വിളിക്കാന്‍ എത്തിയതായിരുന്നു അരുണ്‍. ഇനി അരുണിനോടൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്നും മകളും സഹോദരനും അച്ഛൻ സുനിലും അരുണിനോട് പറഞ്ഞു. തുടര്‍ന്നാണ് കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് സുനിലിനെയും മകന്‍ അഖിലിനെയും അരുണ്‍ കുത്തിയത്.

സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ കൃത്യം നടത്തിയിട്ട് രക്ഷപ്പെട്ട അരുണിനെ പൂജപ്പുരയില്‍വച്ചാണ് പൊലീസ് പിടികൂടിയത്.