റിങ്ങിലേക്ക് ട്രംപ് ; അമേരിക്കൻ മുൻ പ്രസിഡന്റ് ഇനി ബോക്‌സിങ് കമന്റേറ്ററാകും

വാഷിങ്ടന്‍:
രാഷ്ട്രീയം വിട്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബോക്‌സിങ് റിങ്ങിലേക്ക്.ബോക്‌സിങ് കമന്റേറ്ററായാണ് മുന്‍ പ്രസിഡന്റിന്റെ രംഗപ്രവേശം. ശനിയാഴ്ച രാത്രി ഫ്‌ളോറിഡയിലാണ് ട്രംപിന്റെ സാന്നിധ്യത്തിലുള്ള മത്സരം നടക്കുക. പോരാട്ടത്തിനിറങ്ങുന്നവരിലൊരാള്‍ ഹെവി വെയ്റ്റ് മുന്‍ ലോകചാംപ്യന്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡാണ്. ”വലിയ പോരാട്ടക്കാരെയും പോരാട്ടങ്ങളെയും എനിക്കിഷ്ടമാണ്” എന്നു വ്യക്തമാക്കി മത്സരം സംപ്രേഷണം ചെയ്യുന്ന ഫൈറ്റ് ടിവിയുടെ ട്രംപിന്റെ പരസ്യവും പുറത്തിറങ്ങി.