തൃപ്പൂണിത്തുറയിൽ കടയ്ക്ക് തീപിടുത്തം ; ഒരാൾ മരിച്ചു

എറണാകുളം :
തൃപ്പൂണിത്തുറയിൽ കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു.പേട്ടയിലെ ഫർണിച്ചർ കടക്കാണ് തീപിടിച്ചത്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.