ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ എച്ച്.പി.എ.കെ സഹായധനം കൈമാറി

ഹരിപ്പാട്:
സ്ട്രോക് ബാധിച്ചു കിടപ്പിലായ കരുവാറ്റ തൈവെപ്പിൽ വീട്ടിൽ റെജിയുടെ ഭാര്യ അഞ്ജുവിന് തുടർചികിത്സ ലഭ്യമാക്കുന്നതിലേക്കായി ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ സ്വരുപിച്ച സഹായധനം അഞ്ജുവിന്റെ കുടുംബത്തിന് കൈമാറി.

നാട്ടിലെ അസോസിയേഷൻ പ്രതിനിധികൾ ആയ അശോക് കുമാർ വർഗീസ്, റെജിസോമൻ എന്നിവർ ശ്രീമതി അഞ്ജുവിന്റെ വസതിയിൽ എത്തിയാണ് തുക കൈമാറിയത്.

കൊറോണ മഹാമാരി കാലത്തും സഹായം നൽകുന്നതിന് വേണ്ടി സഹകരിച്ച അംഗങ്ങളോടും, അഭ്യൂദയകാക്ഷികളോടും അസോസിയേഷന് ഏറെ കടപ്പാടും നന്ദിയും ഉണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.