ടി പി ആർ കുറഞ്ഞാൽ സിനിമ തിയറ്ററുകള്‍ തുറക്കും: മന്ത്രി സജി ചെറിയാന്‍

കൊച്ചി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ മാത്രമേ സിനിമ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. ടെസ്റ്റ് പോസിറ്റിവി നിരക്ക് എട്ട് ശതമാനമെങ്കിലുമായാല്‍ തിയറ്ററുകള്‍ തുറക്കാം. വിനോദ നികുതി ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.