പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെ‍ഡൽ; ഷൂട്ടിങിൽ സിങ്‌രാജ് അധാനക്ക് വെങ്കലം

സ്വന്തം ലേഖകൻ
ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെ‍ഡൽ. പുരുഷന്‍മാരുടെ (പി1) 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ ഇന്ത്യയുടെ ഷൂട്ടര്‍ സിങ്‌രാജ് അധാന വെങ്കല മെഡല്‍ സ്വന്തമാക്കി. പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ എട്ടാം മെഡല്‍ ആണിത്.

216.8 പോയന്റുകളുമായാണ് സിങ്‌രാജിന്റെ നേട്ടം. ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. ചാമ്പ്യന്‍ ചൈനയുടെ ചാവോ യാങ് (237.9) സ്വര്‍ണം നേടിയപ്പോള്‍ ചൈനയുടെ തന്നെ ഹുവാങ് സിങ് (237.5) വെള്ളി മെഡല്‍ സ്വന്തമാക്കി.

ടോക്യോ പാരാലിമ്പിക്‌സില്‍ ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം എട്ടായി. 2016-ല്‍ റിയോയില്‍ നേടിയതിന്റെ ഇരട്ടി മെഡല്‍ നേട്ടം.