പാരാലിമ്പിക്‌സ്; അട്ടിമറി വിജയത്തോടെ ഇന്ത്യയുടെ ഭവിന പട്ടേല്‍ ഫൈനലില്‍

ടോ​ക്കി​യോ:
ഇന്ത്യയുടെ വനിതാ ടേബിള്‍ ടെന്നീസ് താരം ഭവിന പട്ടേല്‍ പാരാലിമ്പിക്‌സിന്റെ ഫൈനലില്‍ പ്രവേശിച്ചു. ക്ലാസ് ഫോര്‍ വനിതാ ടേബിള്‍ ടെന്നീസ് സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്‌കോര്‍: 7-11, 11-7, 11-4, 9-11, 11-8.

അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഭവിന ചൈനീസ് താരത്തെ മറികടന്നത്. മത്സരം 34 മിനിട്ട് നീണ്ടു. റിയോ പാരാലിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് മിയാവോ.

പാരാലിമ്പിക്‌ ടേ​ബി​ൾ ടെ​ന്നീ​സ് ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണു ഭ​വി​ന. ഫൈ​ന​ലി​ൽ മ​റ്റൊ​രു ചൈ​നീ​സ് താ​രം ഴൂ ​യിം​ഗ് ആ​ണ് ഭ​വി​ന​യു​ടെ എ​തി​രാ​ളി. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 7.15ന് ​മ​ത്സ​രം ന​ട​ക്കും.