ഒളിംപിക്സ്: അമേരിക്ക ഒന്നാമത്; ഇന്ത്യയ്ക്ക് 48 ആം സ്ഥാനം

ടോക്യോ : ടോക്കിയോ ഒളിമ്പിക്‌സ്: ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമത്; ഇന്ത്യക്ക് 48-ാം സ്ഥാനം. മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അമേരിക്കയ്‌ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്‌ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളും. 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. ഇന്ത്യ 48-ാം സ്ഥാനത്തും. ഒരു സ്വര്‍ണമുള്‍പ്പടെ ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്കിയോയില്‍ നേടിയത്.