പ്രചോദനം മീരാഭായ് ചാനു! 140 കിലോഗ്രാം ഭാരം ഉയർത്തി ടൈഗർ ഷ്രോഫ്; വീഡിയോ

ടോക്യോയില്‍ നടക്കുന്ന ഒളിമ്ബിക്സില്‍ ഭാരദ്വോഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിനായി കൈയ്യടിക്കുകയാണ് രാജ്യം ഒന്നടക്കം. 49 കിലോ വനിത വിഭാഗം ഭാരോദ്വഹനത്തിലൂടെ വെള്ളി മെഡല്‍ നേടിയ ചാനു ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്.

നിരവധി ആളുകൾക്ക് പ്രചോദനം ആവുകയാണ് മീരാഭായ് ചാനു. ഇത്തരത്തിൽ മീരാഭായിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടൈഗർ ഷ്രോഫ് സ്ക്വാറ്റുകൾ നടത്തുമ്പോൾ തോളിൽ 140 കിലോഗ്രാം ഭാരം ഉയർത്തുന്ന വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

“കൂടുതൽ ശക്തനാകാനും പരിമിധികൾക്ക് അപ്പുറത്തേക്ക് സഞ്ചരിക്കാനും പ്രചോദനം നൽകിയതിന് മീരാഭായ് ചാനുവിന് നന്ദി” – ടൈഗർ ഷ്രോഫ് വീഡിയോക്കൊപ്പം കുറിച്ചു

പോസ്റ്റിനു മറുപടിയുമായി മിറാബായ് ചാനുവുമെത്തി.

“കഠിനാധ്വാനം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ആശംസകൾക്ക് നന്ദി. ” – മീരാഭായ് കുറിച്ചു

https://www.instagram.com/p/CRv5eAanyPv/?utm_source=ig_web_copy_link