ബാരാമുള്ളയിൽ സൈനവുമായി ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍:
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയിൽ സുരക്ഷാ സേന സോപോര്‍ മേഖലയിലെ പൈഠ്‌സീറില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചത്.