തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ; മുന്‍ കോണ്‍സല്‍ ജനറലിനും, മുന്‍ അറ്റാഷെക്കും ഷോകോസ് നോട്ടീസ് കൈമാറി

ന്യൂഡൽഹി :
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു എ ഇ മുന്‍ കോണ്‍സല്‍ ജനറല്‍, മുന്‍ അറ്റാഷെ എന്നിവര്‍ക്ക് ഷോകോസ് നോട്ടീസ് കൈമാറി. വിദേശകാര്യമന്ത്രാലയം വഴിയാണ് ഷോകോസ് നോട്ടീസ് നല്‍കിയത്. ഇവരുടെ പേരിൽ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ അടക്കം വിശദ വിവരങ്ങള്‍ അടങ്ങിയ കുറ്റപത്രമാണ് നല്‍കിയത്. ഇനി ഇവരുടെ വിശീദകരണം കേട്ടശേഷം തുടര്‍ നടപടിയുണ്ടാകും. നോട്ടീസിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് കസ്റ്റംസ് തീരുമാനം.ഷോകോസ് നോട്ടീസ് കൈമാറിയ വിവരം വിദേശകാര്യമന്ത്രാലയം കസ്റ്റംസിനെ അറിയിച്ചു. ഇവരടക്കം 53 പേര്‍ക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. നോട്ടീസ് കൈമാറിയതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജിതപ്പെടുത്താനുള്ള ഒരിക്കത്തിലാണ് കസ്റ്റംസ്.