കോവിഡ് കേസുകളിൽ വർദ്ധനവ്: കേരളത്തിൽ മൂന്നാം തരംഗത്തിന് തുടക്കമെന്ന് വിദഗ്ധർ

കേരളത്തിൽ മൂന്നാം തരംഗത്തിന് തുടക്കമെന്ന് പൊതുജനാരോഗ്യ വിദഗ്ധർ. ജൂൺ 4 മുതൽ ജൂലൈ അവസാന വാരം വരെ പ്രതിദിനം ശരാശരി 12,000-14,000 കേസുകൾ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥാനത്ത് ഇപ്പോൾ 20,000 കേസുകൾ ആയി ഉയർന്നു. കഴിഞ്ഞ ആറ് ദിവസത്തെ കണക്ക് പ്രകാരം, പ്രതിദിനം 22,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ടിപിആർ 12%ൽ കൂടുതലാണ്.

കേരളത്തിൽ ഏകദേശം 17% പേർ മാത്രമാണ് പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളത്. ഏറ്റവും അപകടകരമായ ഡെൽറ്റ വേരിയന്റാണ് (B.1.617.2), സംസ്ഥാനത്ത് പരിശോധിച്ച 95% സാമ്പിളുകളിലെന്നും പഠനങ്ങൾ പറയുന്നു. ഇതോടൊപ്പം, വൈറസിന് ജീൻ മ്യൂട്ടേഷനുകൾ നടന്നിട്ടുണ്ടോ എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.