താൽക്കാലികാശ്വാസം ; മൂന്ന് ലക്ഷം ഡോസ് കൊവിഡ് വാക്‌സീൻ കേരളത്തിലേക്ക്

ന്യൂഡൽഹി:
വാക്‌സീൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഡോസ് എത്തും. മൂന്ന് ലക്ഷം ഡോസ് വാക്‌സീനാണ് താൽക്കാലികാശ്വാസമായി എത്തുന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്‌സീൻ എറണാകുളം മേഖലയിൽ വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയ്ക്ക് 95,000 ഡോസ് കൊവിഷീൽഡും 75,000 ഡോസ് കൊവാക്‌സീനും ലഭിക്കും, കോഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്‌സീനാണ് എത്തുക.