‘സംസാരിക്കട്ടെ’, വിജയാഘോഷം പങ്കിടുന്ന താലിബാന്‍ തീവ്രവാദികളുടെ ദൃശ്യത്തിൽ മലയാളി സാന്നിധ്യം; ദൃശ്യം പങ്കുവെച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി:
കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ തീവ്രവാദികളില്‍ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ള ദൃശ്യവുമായി ശശി തരൂര്‍ എംപി ട്വിറ്ററിലാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. റമീസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്ത വീഡിയോയാണ് തരൂര്‍ വീണ്ടും ഷെയര്‍ ചെയ്തത്.

കാബൂളിലേക്ക് പ്രവേശിച്ച് വിജയ സന്തോഷം പങ്കിടുന്ന താലിബാന്‍ തീവ്രവാദികളുടെ ദൃശ്യത്തിലാണ് മലയാളത്തില്‍ സംസാരിക്കുന്ന തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി സൂചനയുള്ളത്.

‘സംസാരിക്കട്ടെ’ എന്ന് മലയാളത്തില്‍ തീവ്രവാദികളൊരാള്‍ പറയുന്നതായാണ് വീഡിയോയില്‍ അവ്യക്തമായി കേള്‍ക്കാനാവുന്നത്. ദൃശ്യമനുസരിച്ച് ആ താലിബാന്‍ കൂട്ടത്തില്‍ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നാണ് തരൂരിന്റെ ട്വീറ്റ്.