വിദേശ കാർ നിർമാണ കമ്പനികൾ രാജ്യത്തേയ്ക്ക് എത്തുന്നു: നികുതി പൊളിച്ചടുക്കി കേന്ദ്രം

ന്യൂഡൽഹി:
വിദേശ കാര്‍ നിര്‍മാണ കമ്പനികളെ അടക്കം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍. നികുതി നിരക്കില്‍ അ ടക്കം പൊളിച്ചെഴുത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ഇന്ത്യയില്‍ നികുതി വലിയ തോതിലാണ് ഉള്ളതെന്ന് പല കമ്പനികളും പരാതിപ്പെടുന്നതാണ്. അതുകൊണ്ട് പല വ്യവസായ ഭീമന്മാരും ഇന്ത്യയില്‍ യൂണിറ്റ് സ്ഥാപിക്കാനും നിക്ഷേപം നടത്താനുമൊക്കെ രണ്ടാമത് ആലോചിക്കാറുമുണ്ട്. അതേസമയം ടെസ്ല അടക്കം ഇന്ത്യയില്‍ യൂണിറ്റ് തുടങ്ങുന്നുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെ നികുതികളെ കുറിച്ചുള്ള പരാമര്‍ശവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ പൊളിച്ചെഴുത്തിന് ഒരുങ്ങുന്നത്.