ത്രിപുരയിൽ തീവ്രവാദി ആക്രമണം; രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അഗര്‍ത്തല: ത്രിപുരയിലുണ്ടായ തീവ്രവാദി ആക്രണണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. സബ് ഇന്‍സ്‌പെക്ടര്‍ ഭുരു സിങ്, കോണ്‍സ്റ്റബിള്‍ രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്.

ദലായി ജില്ലയിലെ അതിര്‍ത്തിയോട് ചേര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് അക്രമണമുണ്ടായത്.

പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു ഇവർ. ആക്രമണത്തിന് പിന്നിൽ എന്‍എല്‍എഫ്ടി ആണെന്നാണ് സംശയിക്കുന്നത്.

തീവ്രവാദികൾ ആക്രണണത്തിനു ശേഷം സൈനികരുടെ ആയുധങ്ങുമായാണ് രക്ഷപെട്ടത്. പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്‌.