ഇരുപത്തിയൊന്നാം ഗ്രാന്‍ഡ്‌സ്ലാം കിരീടത്തിലേക്ക് ചുവട് വച്ച് നൊവാക് ജോക്കോവിച്ച്‌ ; പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ജെന്‍സണ്‍ ബ്രൂക്ക്‌സ്‌ബെക്കിനെ വിജയം

മെൽബൺ :
ഇരുപത്തിയൊന്നാം ഗ്രാന്‍ഡ്‌സ്ലാം കിരീടനേട്ടമെന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടി അടുത്ത് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്‌.പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ജെന്‍സണ്‍ ബ്രൂക്ക്‌സ്‌ബെക്കിനെ വീഴ്‌ത്തിയാണ് ജോക്കോവിച്ച്‌ ക്വാര്‍ട്ടറിലേക്കെത്തിയത്.

നാലുസെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോവിച്ചിന്റെ വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട താരം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് രണ്ടാം സെറ്റ് നേടിയത്. ഇറ്റലിയുടെ മത്തി‌യോ ബെരെറ്റിനിയാണ് ക്വാര്‍ട്ടറില്‍ ജോക്കോവിച്ചിന്റെ എതിരാളി.