താ​ലി​ബാ​നുമായി ഇ​ന്ത്യ​ ന​ട​ത്തി​യ ച​ർ​ച്ച​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ശി​വ​സേ​ന; “നാ​ണം​കെ​ട്ട കീ​ഴ​ട​ങ്ങ​ൽ’ എന്ന് ശി​വ​സേ​ന

ന്യൂ​ഡ​ൽ​ഹി:
താ​ലി​ബാ​ൻ നേ​താ​വുമായി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​ട​ത്തി​യ ച​ർ​ച്ച​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ശി​വ​സേ​ന.”നാ​ണം​കെ​ട്ട കീ​ഴ​ട​ങ്ങ​ൽ’ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ​യാ​യി​രു​ന്നു ശിവസേനയുടെ ട്വീ​റ്റ്.

“ഈ ​ക്ര​മം നോ​ക്കു​ക, അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു- ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ​കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ൽ താ​ലി​ബാ​നെ പ​രാ​മ​ർ​ശി​ക്കു​ന്നു- ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ താ​ലി​ബാ​ൻ പ്ര​തി​നി​ധി​യു​മാ​യി ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷി​ത​മാ​യ മ​ട​ങ്ങി​വ​ര​വി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തു​ന്നു’-​പ്രി​യ​ങ്ക ച​തു​ർ​വേ​ദി ട്വീ​റ്റ് ചെ​യ്യു​ന്നു.

ഷേ​ർ മു​ഹ​മ്മ​ദ് അ​ബ്ബാ​സ് സ്റ്റാ​നെ​ക്സാ​യു​മാ​യി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ദീ​പ​ക് മി​ത്ത​ലാണ് ചർ‍ച്ച നടത്തിയത്. ദോ​ഹ​യി​ലെ താ​ലി​ബാ​ൻ രാ​ഷ്‌​ട്രീ​യ​കാ​ര്യ ഓ​ഫീ​സ് ത​ല​വ​നാ​ണു ഷേ​ർ മു​ഹ​മ്മ​ദ് അ​ബ്ബാ​സ്. താ​ലി​ബാ​ന്റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​യി​രു​ന്നു ച​ർ​ച്ച​യെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്കം, സു​ര​ക്ഷ, ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രു​ടെ, പ്ര​ത്യേ​കി​ച്ച് ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ യാ​ത്ര എന്നീ ​വിഷ​യ​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​മെ​ന്നു താ​ലി​ബാ​ൻ നേ​താ​വ് ദീ​പ​ക് മി​ത്ത​ലി​ന് ഉ​റ​പ്പു​ന​ല്കി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു.