അഫ്ഗാനിസ്ഥാനില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തി ; ജീവനോടെ നാടെത്തിയ സന്തോഷത്തിൽ ദിദിൽ

കോഴിക്കോട് :
അഫ്ഗാനിസ്ഥാനില്‍ നിന്ന് കേരളത്തില്‍ സുരക്ഷിതമായി എത്തിയ ആശ്വാസത്തിലാണ് ദീദില്‍ രാജീവന്‍.താലിബാൻ അധികാരം പിടിച്ചെടുത്ത അഫ്‌ഗാനിൽ നിന്ന് ജീവനോടെ നാട്ടിൽ എത്തിയ സന്തോഷത്തിലാണ് ദിദിൽ. അമേരിക്കന്‍ സൈന്യത്തിനു ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ദുബൈ അസ്ഥാനമായ കമ്പനിയിലെ ജോലിക്കാരനായിരുന്നു 28 കാരനായ ദീദിന്‍. കഴിഞ്ഞ ഒൻപത് വര്‍ഷമായി കാബൂളിലെ അമേരിക്കന്‍ സൈനിക ക്യാമ്പിൽ ജോലി ചെയ്യുന്ന തനിക്ക് സംഘര്‍ഷ ഭരിതമായ ഒരു രാജ്യത്താണ് ജോലി ചെയ്യുന്നതെന്ന തോന്നല്‍ ഇതിനു മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ദീദില്‍ പറഞ്ഞു.
എവിടെയും അമേരിക്കന്‍ സൈന്യം കാവല്‍ നില്‍ക്കുന്നതിനാല്‍ പുറത്ത് സഞ്ചരിക്കാൻ ഭയം തോന്നിയിരുന്നില്ല.പ്രസിഡന്റ് രാജ്യം വിട്ടതോടെ താലിബാന്‍ ഭരണം പിടിക്കുമെന്നുറപ്പായി. ഇതോടെ ഭയപ്പടുകയും എങ്ങിനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നായി. ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടപ്പോള്‍ ആത്മവിശ്വാസം കൈവന്നു. എംബസ്സി ഇടപെട്ട് ഇന്ത്യക്കാരുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. ഇതില്‍ 200 ഓളം പേരുണ്ടായരൂന്നു.എയര്‍പോര്‍ട്ടിലേക്കു വന്നപ്പോൾ തോക്കു ധാരികളായ താലീബാന്‍ സംഘം വാഹനം തടഞ്ഞ് അവരുടെ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. പറഞ്ഞു കേട്ടപോലെ ക്രൂരതയൊന്നും കാണിച്ചില്ല. എല്ലാവരുടേയുംപേരും വിലാസവുമെല്ലാം ചോദിച്ചു. മൂന്നു മണിക്കൂറിനു ശേഷം വിട്ടയച്ചു.വിവരങ്ങള്‍ വീട്ടില്‍ അറിഞ്ഞ് അച്ഛനും അമ്മയും ഭയപ്പെടരുത് എന്നുണ്ടായിരുന്നു. ഇന്ത്യാ സര്‍ക്കാറും കേരള സര്‍ക്കാറും നല്ല പിന്‍തുണയാണു നല്‍കിയത്. നോര്‍ക്ക ഇടപെട്ട് നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു. അച്ഛന്‍ രാജീവനും അമ്മ ശാന്തിനിയും സഹോദരന്‍ അജയും ദീദിലിനെ സ്വീകരിച്ചു. അയല്‍ക്കാരും നാട്ടുകാരുമായി വലിയൊരു ജനാവലി വീട്ടിലെത്തിയിരുന്നു.ഏറ്റവും നല്ല കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള ആ നാട് ഏറെ ഇഷ്ടമായിരുന്നു. ഇനിയും അവസരം ലഭിച്ചാല്‍ അഫ്ഗാനിസ്ഥാനില്‍ ജോലിചെയ്യാന്‍ വിഷമമില്ലെന്നും ദിദില്‍ പറയുന്നു.
z