താലിബാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം ; റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍

റഷ്യ :
അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍.ചൈനയും റഷ്യയും നേതൃത്വം നല്‍കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷൻ ഏജന്‍സിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷന്‍ബെയില്‍ നടക്കുന്ന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് പുട്ടിന്‍ പങ്കെടുത്തത്. അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭ സമ്മേളനത്തെ പിന്തുണച്ച രാജ്യമാണ് റഷ്യയെന്ന് പറഞ്ഞ പുടിന്‍ അഫ്ഗാന്റെ ആസ്തികള്‍ മരവിപ്പിച്ച നടപടികള്‍ പിന്‍വലിക്കുന്ന കാര്യം ലോക രാഷ്ട്രങ്ങള്‍ പരിഗണിക്കണമെന്നും പറഞ്ഞു.