താലിബാനും താലിബാൻ അനുകൂല പോസ്റ്റുകൾക്കും വിലക്ക് ഏർപ്പെടുത്തി ഫെയ്സ്ബുക്ക്

ന്യൂയോര്‍ക്ക്:
താലിബാനെതിരെ പ്രതിഷേധവുമായി ഫെയ്‌സ്ബുക്ക്.താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയാണ് ഫെയ്‌സ്ബുക്ക് പ്രതിഷേധം.താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.എന്നാല്‍ താലിബാന്‍ അശയവിനിമയത്തിനായി ഫെയ്‌സ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്താനിലെ സാഹചര്യം കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു. ട്വിറ്ററിലും ആയിരക്കണക്കിന് ഫോളോവേഴ്‌സ് ആണ് താലിബാനുള്ളത്. താലിബാന്‍ അഫ്ഗാനില്‍ ആധിപത്യം നേടിയതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ട്വിറ്റര്‍ അപ്‌ഡേറ്റുകളാണ് ഉണ്ടായത്.