താ​ലി​ബാ​നെ അം​ഗീ​ക​രി​ക്കില്ല , ച​ര്‍​ച്ച ന​ട​ത്തി​ല്ല ; യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ൻ

കാബൂൾ :
അ​ഫ്ഗാ​നി​സ്ഥാ​ന്‍ വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് അ​റി​യി​ച്ച്‌ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍.
താ​ലി​ബാ​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​ല്ലെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ​ന്‍ പ​റ​ഞ്ഞു.
താ​ലി​ബാ​ന്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ അ​വ​രെ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ത്തി​ല്‍ ഏ​റെ അ​പ​ക​ട​ക​ര​മാ​യ മു​ഖ​മാ​ണ് താ​ലി​ബാ​നു​ള്ള​തെ​ന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ​റ​ഞ്ഞു.
അഫ്ഗാനിസ്ഥാനിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ ജീവനക്കാരെ മാന്‍ഡ്രില്‍ സന്ദര്‍ശിച്ച ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുലവോണ്‍ ഡെര്‍ലെയന്‍ താലിബാനുമായി യാതൊരു ബന്ധത്തിനും ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്.
അഫ്​ഗാന്‍ വിഷയം അടുത്ത ജി 7 ഉച്ചകോടിയില്‍ ശക്തമായി ഉന്നയിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. അഭയാര്‍ത്ഥി പ്രശ്നം നേരിടുന്ന യൂറോപ്യന്‍ അം​ഗ രാജ്യങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം അടക്കം യൂണിയന്‍ ലഭ്യമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.