താലിബാൻ ബന്ധം ; ഉപാധികൾ നിരത്തി യൂറോപ്യൻ യൂണിയൻ

ബ്ര​സ​ല്‍​സ്:
അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ അ​ധി​കാ​ര​മേ​ല്‍​ക്കാ​ന്‍ പോ​കു​ന്ന താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധം​ പു​ല​ര്‍​ത്തു​ന്ന​തി​ന് ഉ​പാ​ധി​ക​ള്‍ ത​യാ​റാ​ക്കി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍.നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കു​ക, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ മാ​നി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ള്‍.

ഭീകര ഗ്രൂപ്പുകളെ വളര്‍ത്തരുത്, അ​ഫ്ഗാ​ന്‍ ജ​ന​ത​യ്ക്കു വി​വി​ധ സ​ഹാ​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്ത​രു​ത്, പ​ത്ര​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ല്‍ എ​ന്നീ കാ​ര്യ​ങ്ങ​ളി​ലും താ​ലി​ബാ​ന്‍റെ ഉ​റ​പ്പു ല​ഭി​ക്ക​ണം.

സ്ലൊ​വേ​നി​യ​യി​ല്‍ ചേ​ര്‍​ന്ന യൂ​റോ​പ്യ​ന്‍ വി​ദേ​ശ​കാ​ര്യ​ മ​ന്ത്രി​മാ​രു​ടെ യോ​ഗ​മാ​ണ് ഇ​തു ച​ര്‍​ച്ച ചെ​യ്ത​ത്.